അച്ചന്കോവിലാറ്റില് നീന്താനിറങ്ങിയ യുവാവിനെ കാണാതായി
text_fieldsമാവേലിക്കര: അച്ചന്കോവിലാറ്റില് നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കണ്ടിയൂര് കാളച്ചന്ത ഹരിമന്ദിരത്തില് രാധാകൃഷ്ണന്റെയും മിനിയുടെയും മകന് ഹരികൃഷ്ണനെയാണ് (28) കാണാതായത്. മാവേലിക്കര മുത്തൂറ്റ് ബാങ്ക് ജീവനക്കാരനാണ്. കരിപ്പുഴ കീച്ചേരിക്കടവില് ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.
സുഹൃത്തുക്കളായ ഡോണ്, ജിബിന്, അമന് എന്നിവര്ക്കൊപ്പമാണ് ഹരികൃഷ്ണന് കീച്ചേരിക്കടവിലെത്തിയത്. ഡോണിന്റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതാണ് ഹരികൃഷ്ണന്. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണന് ബൈക്കില്നിന്ന് വീണു. വസ്ത്രങ്ങള് കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്. നന്നായി നീന്താനറിയാമായിരുന്നു. നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തില് മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള് പറഞ്ഞു. മൂന്നു സുഹൃത്തുക്കള്ക്കും നീന്തൽ അറിയാത്തതിനാല് ഹരികൃഷ്ണനെ രക്ഷിക്കാനായില്ല. ഇവരുടെ നിലവിളികേട്ട് നാട്ടുകാര് തിരച്ചില് നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഇവിടെ ആഴക്കൂടുതലും ചളിയും നിറഞ്ഞ ഭാഗമായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ഇവർ പരിസരത്തുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
തുടര്ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും സ്കൂബ ടീമും തിരച്ചിൽ നടത്തി. ഇരുട്ടുവീണതോടെ തിരച്ചിൽ ബുദ്ധിമുട്ടായതിനാൽ രാത്രി 7.30ഓടെ നിർത്തി. തിങ്കളാഴ്ച വീണ്ടും തുടരും. സഹോദരൻ: ജയകൃഷ്ണൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

