Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാറിൽ യുവാവ്​ കൊല്ലപ്പെട്ടത് ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ; മരിച്ചത് വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതി

text_fields
bookmark_border
ബാറിൽ യുവാവ്​ കൊല്ലപ്പെട്ടത് ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ; മരിച്ചത് വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതി
cancel

അങ്കമാലി: ടൗണിലെ ബാറിൽ യുവാവ്​ കൊല്ലപ്പെട്ടത് ഗുണ്ട സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലിലെന്ന് പൊലീസ്. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ഹിൽസ് പാർക്ക് ബാറിലായിരുന്നു സംഭവം. നെഞ്ചിന് കുത്തേറ്റും മദ്യത്തിന്റെയും സോഡയുടെയും കുപ്പികൾ കൊണ്ട് അടിയേറ്റും അവശനിലയിലായ ആഷിക്കിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വധശ്രമം അടക്കം 15ഓളം കേസുകളിൽ ഉൾപ്പെട്ട ആഷിക്കിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ജയിലിൽനിന്ന്​ ഇറങ്ങിയത്. തനിക്കെതിരെ സാക്ഷിമൊഴി നൽകിയ എതിർ ചേരിയിലുള്ളവർക്ക് ഭീഷണി ഉയർന്നതോടെ നടന്ന ആസൂത്രിത കൊലയാണിതെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. കൊലയിൽ നേരിട്ട് പങ്കുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഉന്നത പൊലീസ് സംഘവും വിവിധ അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധന നടത്തി. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man was killed in a bar in a clash between gangs; The deceased was accused in several cases
Next Story