Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവ് വീടിന് സമീപത്തെ ...

യുവാവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
യുവാവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
cancel

തിരുവല്ല: നിരണം സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരണം ഒറ്റ വേലിൽ രഘുവിൻെറ മകൻ സൂരജ് (28) നെയാണ് വീടിന് സമീപത്തെ മരത്തിൽ ഇന്ന് പുലർച്ചെയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സൂരജിനെ കാണാനില്ലെന്ന വിവരം വാർഡ് മെമ്പർ ഇന്നലെ അർദ്ധരാത്രിയോടെ പുളിക്കീഴ് പൊലീസിൽ അറിയിച്ചിരുന്നു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്ന് എസ്. ഐ പറഞ്ഞു.

നൈജീരിയയിൽ ജോലി ചെയ്തിരുന്ന സൂരജ് അടുത്ത കാലത്താണ് നാട്ടിൽ മടങ്ങിയെത്തിയത്. മാതാവ്: ഗീത, സഹോദരങ്ങൾ: രാജേഷ്, റെജിൻ.

Show Full Article
TAGS:Obit News Thiruvalla 
News Summary - young man was found hanging in a tree near his home
Next Story