രക്താർബുദം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsഅബ്ദുൽ വഹാബ്
കാടാമ്പുഴ: രക്താർബുദം ബാധിച്ച യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കരേക്കാട് തടംപറമ്പിലെ പുളിക്കൽ അബ്ദുൽ വഹാബിന്റെ (ബാബു) ചികിത്സക്കായി പണം സ്വരൂപിക്കാൻ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള നിർധന കുടുംബമാണ് ബാബുവിന്റേത്. ഗൾഫിൽ ജോലി ചെയ്തുവരവെ കേരള ബാങ്കിന്റെ കാടാമ്പുഴ ബ്രാഞ്ചിൽനിന്ന് വായ്പയെടുത്ത് ചെറിയ വീട് നിർമിച്ചിരുന്നു. വീണ്ടും ഗൾഫിലേക്ക് പോയ ബാബു ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോൾ നാട്ടിൽവന്ന് പരിശോധന നടത്തിയപ്പോഴാണ് അസുഖവിവരം അറിയുന്നത്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചികിത്സക്കും ബാങ്ക് വായ്പ തിരിച്ചടക്കാനും കുടുംബത്തിന് പ്രാപ്തിയില്ല.
വഹാബിനെ സഹായിക്കാൻ കരേക്കാട് തടംപറമ്പ് മഹല്ല് പ്രസിഡൻറും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ മണ്ണാർ തൊടി മുഹമ്മദലി എന്ന കുഞ്ഞാവ ഹാജി ചെയർമാനും മാറാക്കര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ശ്രീഹരി മുക്കടേക്കാട്ട് കൺവീനറും മുസ്തഫ കുണ്ടുവായിൽ ട്രഷററായും 19 അംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കനറ ബാങ്കിന്റെ കാടാമ്പുഴ ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110177552550, ഐ.എഫ്.എസ്.സി :CNRB0004700. ഫോൺ: 9037649136, 9745605663.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

