യുവാവ് കുത്തേറ്റ് മരിച്ച സംഭവം: തെളിവെടുപ്പ് നടത്തി
text_fieldsഅന്വേഷണ സംഘം താമരശ്ശേരിയിൽ പ്രതിയുമായി
തെളിവെടുപ്പ് നടത്തുന്നു
ചങ്ങരംകുളം: പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കോലിക്കരയില്‍ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രധാന പ്രതിയെ അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുപ്പ് നടത്തി. പാവിട്ടപ്പുറം സ്വദേശി മുനീബ് (26) കുത്തേറ്റ് മരിച്ച കേസിലെ ഒന്നാം പ്രതി കോലിക്കരയില്‍ താമസിക്കുന്ന ഷമാസിനെയാണ് (21) തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
താമരശ്ശേരി ചുരം ഒമ്പതാം വളവിലെ റോഡരികിലെ പൊന്തക്കാട്ടിൽ നിന്ന് കൊലപ്പെടുത്താനുപയോഗിച്ച കത്തി സംഘം കണ്ടെത്തി. ചങ്ങരംകുളം സി.ഐ സജീവ്, എസ്.ഐ ഹരിഹരസൂനു, എസ്.െഎ ആേൻറാ ഫ്രാൻസിസ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജുമോൻ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. മൂന്ന് ദിവസത്തിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.

