Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാവിലിനിടെ യുവാവ്...

കാവിലിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Arrest
cancel

കല്‍പ്പറ്റ: വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. ജയന് വടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയില്‍ കോട്ടത്തറ സ്വദേശി ജയന്‍ (36) വെടിയേറ്റ് മരിച്ചത്. ജയന് വെടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11 മണിക്കാണ് ജയന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയന്‍ മരിച്ചത്. 36 പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

വയനാട് എസ്.പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡി.വൈ.എസ്.പി ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Young man shot dead: Two arrested
Next Story