Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർബുദം തളർത്തിയ യുവാവ് മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

text_fields
bookmark_border
അർബുദം തളർത്തിയ യുവാവ് മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
cancel

അങ്കമാലി: അർബുദം തളർത്തിയ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സുമനസുകളുടെ സഹായം തേടുന്നു. കറുകുറ്റി മരങ്ങാടം മാളിയേക്കൽ വീട്ടിൽ പരേതനായ വർഗീസിന്‍റെയും ആനിയുടെയും മകൻ മാർട്ടിനാണ് (26) അർബുദാവസ്ഥ രൂക്ഷമായിരിക്കുന്നത്.

ഐ.ടി.ഐ ബിരുദധാരിയായ മാർട്ടിന് മൂന്ന് വർഷം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടത്. അന്ന് മുതൽ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. ജീവൻ തിരിച്ചുകിട്ടാൻ അടിയന്തിരമായി 50 ലക്ഷത്തിലധികം ചെലവ് വരുന്ന മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന അമ്മയും, വിദ്യാർഥിയായ സഹോദരനുമടങ്ങുന്ന മാർട്ടിന്‍റെ കുടുംബത്തിന് ചികിത്സ ചെലവ് കണ്ടെത്തുക സാധ്യമല്ല. ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താൻ 'മാർട്ടിൻ ക്യാൻസർ ചാരിറ്റി ഫണ്ട്' എന്ന പേരിൽ സൗത്ത് ഇന്ത്യൻബാങ്കിന്‍റെ കറുകുറ്റി ശാഖയിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്ങൽ, പഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാർ, വാർഡംഗം റോസിലി മൈക്കിൾ എന്നിവർ ഉൾപ്പെട്ട ജോയിന്‍റ് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്.

അക്കൗണ്ട് നമ്പർ: 0637073000000422. ഐ.എഫ്.സി.സി: SIBL0000637. ഫോൺ: 9847354904, 9947104707, 9539537057.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man seeks help for bone marrow transplant
Next Story