യുവാവ് ഉറക്കത്തിൽ മരിച്ച നിലയില്‍
text_fieldsറാഷിദ്
ചങ്ങരംകുളം: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കരയില്‍ താമസിക്കുന്ന ചിയ്യാനൂര്‍ സ്വദേശി ഏറത്ത് വളപ്പില്‍ മുഹമ്മദിെൻറ മകന് റാഷിദ് (26) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന റാഷിദിനെ പുലർച്ച വീട്ടുകാര്‍ വിളിച്ചിട്ടും ഉണരാത്തതിനാൽ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാവാം മരണകാരണം എന്ന് സംശയിക്കുന്നു. പെയിൻറിങ് തൊഴിലാളിയാണ്. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിെൻറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: റുഖിയ. സഹോദരങ്ങള്‍: റിഷാദ്, റിന്‍ഷിദ.

