കഞ്ചാവ് ലഹരിയിൽ യുവാവ് ബാർബർ ഷോപ് അടിച്ചുതകർത്തു
text_fieldsRepresentative Image
കാഞ്ഞങ്ങാട്: കഞ്ചാവ് ലഹരിയിലെത്തിയ യുവാവ് കാഞ്ഞങ്ങാട് നഗരത്തിലെ ബാർബർ ഷോപ് അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി വൈകി നയാ ബസാറിലെ കടയിൽ മുടിമുറിക്കാനെത്തിയ കാരാട്ട് നൗഷാദ് എന്ന യുവാവിനോട് കട അടക്കാറായതിനാൽ രാവിലെ വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പറ്റില്ലെന്നും ഇപ്പോൾ മുടിവെട്ടണമെന്നും ആവശ്യപ്പെട്ടു.
കട അടച്ചതിനാൽ പറ്റില്ലെന്ന് മറുപടി നൽകിയപ്പോൾ, നാളെ കാണിച്ചുതരാം എന്ന് ഭീഷണി മുഴക്കി ഇയാൾ പോവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വീണ്ടുമെത്തിയാണ് ബാർബർ ഷോപ് അടിച്ചുതകർത്തത്.
നാട്ടുകാരും പൊലീസും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് നൗഷാദിനെ കീഴടക്കിയത്. ഹോസ്ദുർഗ് പൊലീസ് നൗഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

