Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയ​ുവാവി​െൻറ അടിയേറ്റ്​...

യ​ുവാവി​െൻറ അടിയേറ്റ്​ രണ്ടാനച്ഛ​ൻ മരിച്ചു

text_fields
bookmark_border
യ​ുവാവി​െൻറ അടിയേറ്റ്​ രണ്ടാനച്ഛ​ൻ മരിച്ചു
cancel

കുണ്ടറ: മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ യുവാവി​​​െൻറ അടിയേറ്റ് രണ്ടാനച്ഛ​ൻ മരിച്ചു. ചന്ദനത്തോപ്പ് കുഴിയം വിശാലയ്യത്ത് വീട്ടിൽ ബർക്ക്മാൻസാണ്​​ (58-ചിന്നപ്പദാസ്​) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ (27) പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എ​േട്ടാടെയാണ് സംഭവം. മരംകയറ്റ തൊഴിലാളിയായ ബർക്ക്മാൻസ്​ സ്​ഥിരമായി വീട്ടിലെത്തുന്നത് മദ്യപിച്ചാണ്.

ശനിയാഴ്ചയും മരം മുറിയുടെ ഭാഗമായി മദ്യപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യയും മക്കളുമായി വഴക്കിടുകയും മകനുമായി ​ൈകയാങ്കളിയിലെത്തുകയും ചെയ്തു. അടിയുണ്ടാക്കിയ ഇവർ വീടിനുസമീപത്തെ പുരയിടത്തിലേക്ക് നീങ്ങി. അവിടെ ​െവച്ചും തമ്മിലടിച്ചു.  അടിയേറ്റുവീണ ഇയാളെ ഓട്ടോയിൽ ബന്ധുക്കൾ ജില്ല ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തലക്കും ശരീരത്തി​​െൻറ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇൗ സമയം ദിലീപ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ബർക്ക്മാൻസ്​ മരിച്ച വിവരം അറിഞ്ഞെത്തിയ കുണ്ടറ പൊലീസ്​ ദിലീപിനെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

മരിച്ച ബർക്ക്മാൻസി​​െൻറ മൂന്നാമത്തെ ഭാര്യയാണ് ആനന്ദകുമാരി. ആദ്യഭർത്താവ് മരിച്ച ഇവർക്ക്​ ആദ്യവിവാഹത്തിൽ രണ്ട് കുട്ടികളാണുള്ളത്​. ബർക്ക്മാൻസിന് തമിഴ്നാട് രാജപാളയത്തും പരവൂരിലും മറ്റ് രണ്ട് ഭാര്യമാർ കൂടിയുണ്ട്. ഇയാൾക്ക് ആനന്ദകുമാരിയിൽ കുട്ടികളില്ല. രാജപാളയത്തുനിന്ന് ഐസ്​ വിൽപനക്കാരനായി നാട്ടിലെത്തിയ ബർക്ക്മാൻസ്​ ആനന്ദകുമാരിയെ വിവാഹം ചെയ്ത ശേഷമാണ് മരംകയറ്റം പഠിച്ച് തൊഴിലിന് പോയിത്തുടങ്ങിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന് ശേഷം കൊല്ലം പോളയത്തോട് പൊതുശ്​മശാനത്തിൽ സംസ്​കരിച്ചു. മകൾ: ദീപ. മരുമകൻ: ദിലീപ്. കുണ്ടറ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsStep Father dead
News Summary - Young Man Hit Step Father and dead -Kerala News
Next Story