Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് കാലത്ത്...

കോവിഡ് കാലത്ത് അന്തർസംസ്ഥാന തൊഴിലാളിക്ക് ആശുപത്രിയിൽ കൂട്ടിരുന്ന് യുവാവ്

text_fields
bookmark_border
arshad1
cancel
camera_alt????????????? ???????? ??????? ??????????? ?????????????? ??????????? ???????????? ??????????????? ????? ???

കൊണ്ടോട്ടി: കോവിഡ് കാലത്ത് അന്തർ സംസ്ഥാന തൊഴിലാളിക്ക് ആശുപത്രിയിൽ കൂട്ടിരുന്ന് യുവാവിൻെറ മാതൃക. കൊണ്ടോട്ടി കുറുപ്പത്ത് താമസിക്കുന്ന ഗൂഡല്ലൂർ സ്വദേശി മരുത മുത്തുവിനെ (65) കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പരിചരിക് കാൻ ആരെങ്കിലും തയാറാകുമോ എന്ന ടി.വി. ഇബ്രാഹീം എം.എൽ.എയുടെ അഭ്യർഥന സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ട അർഷദ് ഖാൻ എന്ന യുവാവ്​ സേവനത്തിന് തയാറായി രംഗത്തുവരികയായിരുന്നു.

കൊണ്ടോട്ടി പെയിൻ ആൻഡ്​ പാലിയേറ്റിവ് വളണ്ടിയർ ഹംസയാണ്​ എം.എൽ.എയുടെ കൺട്രേൾ റൂമിലേക്ക് കുഴഞ്ഞുവീണ്​ ആശുപത്രിയിലായ അന്തർസംസ്​ഥാന തൊഴിലാളിയെ പരിചരിക്കാൻ ആളെ ആവശ്യപ്പെട്ട്​ ഫോൺ വിളിച്ചത്. ഇതോടെ ആക്കോട് കറുത്തേടത്ത് അർഷദ് ഖാൻ ഈ ദൗത്യം ഏറ്റെടുത്തു.

ഉടനെ കോവിഡ്​ പ്രോട്ടോകോളോടെ കൊണ്ടോട്ടിയിലെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ അബോക്കരുട്ടി തൻെറ വാഹനത്തിൽ എം.എൽ.എയുടെ സ്​റ്റാഫ് അംഗംവും കൺട്രോൾ റൂം ഭാരവാഹിയുമായ കെ.എം. ഇസ്​മാഈലുമൊത്ത് മെഡിക്കൽ കോളജിൽ ഉടനെ അർഷദ് ഖാനെ എത്തിച്ചു. ഇതോടെ വിഷമത്തിൽ കൂടെ പിറപ്പില്ലാതെ പ്രയാസപ്പെട്ട് കഴിഞ്ഞ 65കാരന്​ ഏറെ ആശ്വാസമായി. എല്ലാ പരിശോധനകളും നടത്തി മരുന്നുകൾ നൽകി മെഡിക്കൽ കോളേജിൽ മരുതം മുത്തുവിനെ പരിചരിച്ചിരിക്കുകയാണ് അർഷദ്​.

അർഷദ് ഖാനെ പോലെയുള്ള മനുഷ്യസ്നേഹികളെയാണ് നാടിനാവശ്യമെന്നും ഈ ചെറുപ്പക്കാരൻ മാതൃകയാണെന്നും ടി.വി. ഇബ്രാഹിം എം.എൽ.എ അഭിപ്രായപ്പെട്ടു. ആക്കോട് കറുത്തേടത്ത് ഗഫൂർ - ആയിഷ ദമ്പതികളുടെ മകനാണ്​. കോഴിക്കോട് ഐ.പി.എച്ച് ജീവനക്കാരനായ ഇദ്ദേഹം ഫ്രറ്റേണിറ്റി മൂവ്​മ​െൻറ്​ കൊണ്ടോട്ടി മണ്ഡലം മുൻ കൺവീനറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsarshad khan
News Summary - young man helped tamil worker in hospital
Next Story