Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ആനുകൂല്യത്തിൽ...

കോവിഡ്​ ആനുകൂല്യത്തിൽ ജയിലിൽനിന്നിറങ്ങി​; ​ബൈക്ക്​ േമാഷ്​ടിച്ച്​ വീണ്ടും അകത്തായി

text_fields
bookmark_border
ramshad
cancel
camera_alt???????

വാ​ഴ​ക്കാ​ട് (മലപ്പുറം): കോ​വി​ഡ്​ ആ​നു​കൂ​ല്യ​ത്തി​ൽ ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ ​പ്ര​തി ​േമാ​ഷ​ണ​ക്കേ​സ ി​ൽ വീ​ണ്ടും പി​ടി​യി​ൽ. നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യും മോ​ങ്ങ​ത്ത്​ വാ​ട​ക ക്വാ​ർ​ട്ടേ​ ഴ്സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി റം​ഷാ​ദാ​ണ്​ (19) വാ​ഴ​ക്കാ​ട് പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച വാ​ഴ​യൂ​ർ കോ​ട്ടു​പ്പാ​ട​ത്താ​ണ് മോ​ഷ്​​ടി​ച്ച ബു​ള്ള​റ്റു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, മ​ല​പ്പു​റം, വെ​ള്ള​യി​ൽ, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി സ്​​റ്റേ​ഷ​നു​ക​ളി​ൽ വാ​ഹ​ന​മോ​ഷ​ണ കേ​സു​ണ്ട്. തി​രൂ​ര​ങ്ങാ​ടി​യി​ൽ കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് തി​രൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വെ കോ​വി​ഡ് ​ആ​നു​കൂ​ല്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി​യി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച പ​ൾ​സ​ർ ബൈ​ക്കു​മാ​യി ക​റ​ങ്ങി​യ പ്ര​തി കോ​ഴി​ക്കോ​ട് ചോ​മ്പാ​ല പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യി. ഇ​വി​ടെ​നി​ന്ന്​ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട്​ വ​ട​ക​ര​യി​ൽ​നി​ന്ന് ബു​ള്ള​റ്റ് മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കി. വാ​ഴ​ക്കാ​ട് സി.​ഐ കു​ഞ്ഞി​മോ​യി​ൻ​കു​ട്ടി, എ​സ്.​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​എ​സ്.​ഐ കൃ​ഷ​ണ​ദാ​സ്, പ്ര​ശാ​ന്ത്, ഷ​ബീ​ർ, വി​ജേ​ഷ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം എ​സ്.​ഐ അ​സീ​സ് കാ​ര്യാ​ട്ട് എ​ന്നി​വ​രാ​ണ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsBIke Theft
News Summary - young man has arrested for bike theft
Next Story