Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് യുവാവ്...

കൊല്ലത്ത് യുവാവ് ഭാര്യയെ മകന്‍റെ മുന്നിലിട്ട് വെട്ടിക്കൊന്നു

text_fields
bookmark_border
കൊല്ലത്ത് യുവാവ് ഭാര്യയെ മകന്‍റെ മുന്നിലിട്ട് വെട്ടിക്കൊന്നു
cancel
camera_alt

മരിച്ച ജി​​ൻ​​സി, ദീപു

കടയ്ക്കൽ (കൊല്ലം): കുടുംബവഴക്കിനെ തുടർന്ന്​ ഏഴ്​ വയസ്സുകാരനായ മകന്​ മുന്നിൽ യുവതിയെ ഭർത്താവ്​ വെട്ടിക്കൊലപ്പെടുത്തി. കോട്ടപ്പുറം മേവനക്കോണം ലതാമന്ദിരത്തിൽ ജിൻസി (26) ആണ് മരിച്ചത്. കൊലപാതകത്തിന്​ പിന്നാലെ ഭർത്താവ് ദീപു (28) കടയ്ക്കൽ പൊലീസ് സ്​റ്റേഷനിലെത്തി കീഴടങ്ങി.

ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നു. ശനിയാഴ്ചയുണ്ടായ വഴക്കിനിടയിൽ ദീപു വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ മാരകമായി വെട്ടുകയായിരുന്നു. തലയിലും ശരീരമാസകലവും വെട്ടേറ്റ ജിൻസി തൽക്ഷണം മരിച്ചു.

ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെതുടർന്ന് ജിൻസി മാതാവിനൊപ്പം പൊലീസ്​ സ്​​റ്റേഷനിൽ എത്തി ദീപുവിനെതിരെ പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട പൊലീസ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു.

ചുണ്ട പട്ടാണിമുക്ക് സ്വദേശിയായ ദീപു രണ്ടുമാസം മുമ്പാണ് മേവനക്കോണത്ത് വീടു​വെച്ച് കുടുംബസമേതം താമസമാക്കിയത്‌. പാരിപ്പള്ളി കോർപറേഷൻ കശുവണ്ടി ഫാക്​ടറിയിലെ സൂപ്പർവൈസറായിരുന്നു ജിൻസി. മത്സ്യവണ്ടിയുടെ ഡ്രൈവറാണ് ദീപു. മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ. മക്കൾ: ധീരജ്, ദിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wifeKollamhacked to death
News Summary - young man hacked his wife to death in front of his son in Kollam
Next Story