Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണത്തിലിരുന്ന വീടിനുമുന്നിൽ യുവാവ് മരിച്ച നിലയിൽ
text_fieldsbookmark_border
വർക്കല: നിർമാണത്തിലിരുന്ന വീടിനു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ തേരിക്കൽകുന്ന് കോളനി ചരുവിള വീട്ടിൽ സജീവ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് അയിരൂർ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസ് കരുതുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
Next Story

