Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാറിൽ കൊക്കയിൽ...

മൂന്നാറിൽ കൊക്കയിൽ വീണ്​ യുവാവിന്​ ദാരുണാന്ത്യം

text_fields
bookmark_border
മൂന്നാറിൽ കൊക്കയിൽ വീണ്​ യുവാവിന്​ ദാരുണാന്ത്യം
cancel

മൂന്നാർ കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവിന്​ ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം വിനോദ സഞ്ചാരത്തിനായാണ് മൂന്നാര്‍ കരടിപ്പാറയിലെത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്‍റടിച്ച് കഴിയുകയായിരുന്നു.

ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young manmunnar karadipara view point
News Summary - young man fell to his death on a deep at munnar karadipara view point
Next Story