Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിഞ്ചിറയിൽ കാട്ടാന...

കരിഞ്ചിറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
കരിഞ്ചിറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
cancel
camera_alt

രാ​ജേ​ഷ്

വെ​ള്ള​റ​ട (തി​രു​വ​ന​ന്ത​പു​രം): നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി​യാ​യ പ​ത്തു​കാ​ണി മേ​ഖ​ല​യി​ലെ ക​രി​ഞ്ചി​റ​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​രം​പാ​റ പേ​ണു​വി​ല്‍ നാ​രാ​യ​ണ​ന്‍-​ഭ​വാ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ജേ​ഷ് (42)ആ​ണ് മ​രി​ച്ച​ത്.

കൂ​ട്ട​പ്പു പ​ത്തു​കാ​ണി​ക്ക് സ​മീ​പം ക​രി​ഞ്ചി​റ, പേ​ണു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ മൂ​ന്നു കാ​ട്ടാ​ന​ക​ളി​ലൊ​ന്നാ​ണ് കാ​ടു​ക​യ​റും​മു​മ്പ് പ്ര​ദേ​ശ​വാ​സി​യെ കു​ത്തി​ക്കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. കാ​ടു​ക​യ​റി​യ കാ​ട്ടാ​ന​യെ ക​ണ്ട് പാ​റ​ക്കൂ​ട്ട​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യ രാ​ജേ​ഷി​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗി​രി​വ​ര്‍ഗ ഉ​ന്ന​തി​ക​ളു​ള്ള കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി പ്ര​ദേ​ശ​മാ​യ പേ​ണു​വി​ൽ ചൊ​വ്വ പു​ല​ര്‍ച്ചെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി​യ​ത്. ഇ​തി​ൽ ഒ​ന്നാ​ണ് തി​രി​കെ കാ​ടു​ക​യ​റി​യ​ത്. ബാ​ക്കി ര​ണ്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ത് ജ​ന​ങ്ങ​ളെ ക​ടു​ത്ത ഭീ​തി​യ​ലാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackElephant AttacksKerala
News Summary - Young man dies in wild elephant attack in Karinchira
Next Story