Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു

text_fields
bookmark_border
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു
cancel

പയ്യന്നൂർ (കണ്ണൂർ): രാമന്തളി എട്ടിക്കുളത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കെ. അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മീൻ പിടിക്കാൻ ചെറുതോണിയിൽ പോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

മരണപ്പെട്ട റഷീദിന്റെ സഹോദരനും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലിൽ തിരമാലകളിൽപ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man dies after canoe overturns while fishing
Next Story