തിരുനാവായ: വർക്ഷോപ്പിൽ നന്നാക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി മുന്നോട്ടുനീങ്ങിയ ലോറിക്കും സമീപത്തെ തെങ്ങിനുമിടയിൽ കുടുങ്ങി യുവാവ് മരിച്ചു. പുറത്തൂർ എടക്കനാട് പുളിയക്കാവിൽ പ്രകാശെൻറ മകൻ ആകാശാണ് (18) മരിച്ചത്. കിരൺ പെട്രോൾ പമ്പിനടുത്ത ഇലക്ട്രിക് വർക്ഷോപ്പിലാണ് അപകടം.
ഉടൻ കൊടക്കലിലെയും പിന്നീട് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് ആകാശ് വർക്ഷോപ്പിൽ ജോലിക്കെത്തിയത്. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.