Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ് ബൈക്കിന്...

തെരുവുനായ് ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു

text_fields
bookmark_border
ajin 78967865
cancel
camera_alt

അജിൻ

തിരുവനന്തപുരം: തെരുവുനായ് കുറുകേ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ എ.എസ്. അജിൻ (25) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജങ്ഷനിൽ വച്ച് നായ് കുറുകേ ചാടി അപകടത്തിൽ പെടുകയായിരുന്നു. അജിന് മുന്നിൽ പോയ ബൈക്കിന് നേരെയാണ് തെരുവുനായ് ചാടിയത്. ഇതോടെ ഈ ബൈക്ക് മറിഞ്ഞു. പിന്നാലെയുണ്ടായിരുന്ന അജിന്‍റെ ബൈക്ക് ഇതിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജിൻ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

നീതുവാണ് അജിന്‍റെ ഭാര്യ. മകൾ: യുവാന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogbike accident
News Summary - young man died in bike accident
Next Story