Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ൻ​റ​ർ​വ്യൂ​വി​ൽ...

ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ പുറപ്പെട്ട യുവാവ് ബ​സ്​ യാ​ത്ര​ക്കി​ടെ ഹൃ​ദ​യാ​ഘാ​തംമൂലം മ​രി​ച്ചു

text_fields
bookmark_border
heart disease
cancel

മ​ണ്ണ​ഞ്ചേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഒ​മ്പ​താം വാ​ർ​ഡ്‌ വാ​ണി​യം​പാ​റ കി​ഴ​ക്കേ​തി​ൽ മ​നോ​ജി​െൻറ മ​ക​ൻ അ​ല​ൻ മ​നോ​ജാ​ണ്​ (24) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര​ചെ​യ്യു​േ​മ്പാ​ൾ വ​ള​വ​നാ​ട് ഭാ​ഗ​ത്ത്​ എ​ത്തി​യ​​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​നെ വ​ള​വ​നാ​ട് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ സു​ഹൃ​ത്തു​ക​ളു​മാ​യി ആ​ല​പ്പു​ഴ​ക്ക് വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: അ​നി​ത. സ​ഹോ​ദ​ര​ൻ: അ​മ​ൽ മ​നോ​ജ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackyouth
News Summary - young man died, heart attack in the bus
Next Story