Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ഐ.പി അജ്മൽ ഷരീഫ് 1995-2023; ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

text_fields
bookmark_border
ആർ.ഐ.പി അജ്മൽ ഷരീഫ് 1995-2023; ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
cancel

കൊച്ചി: എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ‌ആലുവ യു.സി കോളജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്‍റെ മകൻ അജ്മലാണ് (28) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് പിന്നിലെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആർ.ഐ.പി അജ്മൽ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റർ പങ്കുവച്ച ശേഷമാണ് ജീവനൊടുക്കിയത്. ദുബൈയിൽ പോയിരുന്ന അജ്മൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് നാട്ടിൽ മടങ്ങി എത്തുകയായിരുന്നു. ഏതാനും നാളുകളായി മനോവിഷമത്തിലായിരുന്നു.

മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അജ്മലിനെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man died after posting on Instagram
Next Story