Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അയ്യപ്പനും...

'അയ്യപ്പനും കോശിയു'മല്ല; പൊളിച്ചത്​ നാടിന്​ ബാധ്യതയായ കെട്ടിടമെന്ന്​ യുവാവ്​

text_fields
bookmark_border
അയ്യപ്പനും കോശിയുമല്ല; പൊളിച്ചത്​ നാടിന്​ ബാധ്യതയായ കെട്ടിടമെന്ന്​ യുവാവ്​
cancel
camera_alt

വിവാഹം മുടക്കിയതിന്​ ജെ.സി.ബി ഉപയോഗിച്ച് പലചരക്കുകട പൊളിക്കുന്ന ആൽബിൻ 

ചെറുപുഴ (കണ്ണൂർ): അയ്യപ്പനും കോശിയും സിനിമയിലെ രംഗങ്ങളെ അനുസ്​മരിപ്പിക്കുന്ന വിധത്തിൽ ജെ.സി.ബി ഉപയോഗിച്ച്​ പലചരക്കുകട പൊളിച്ച യുവാവി​െൻറ വിഡിയോ വൈറലായി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായ കെട്ടിടമാണ്​ താൻ പൊളിക്കുന്നതെന്നാണ്​ കണ്ണൂർ ചെറുപുഴ കൂമ്പൻകുന്നിലെ പ്ലാക്കുഴിയിൽ ആൽബിൻ (31) വിഡിയോയിലൂടെ വ്യക്​തമാക്കുന്നത്​. ​.

നാടിന് ബാധ്യതയായ കെട്ടിടം ഞാൻ ഇടിച്ചുനിരത്തുന്നു എന്ന് പറഞ്ഞ ശേഷമാണ് കെട്ടിടം ജെ.സി.ബി ഉപയോഗിച്ച്​ നിരപ്പാക്കിയത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഇതിന്​ സമാന രംഗമുണ്ട്​. 'കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്. മദ്യപാനവും ലഹരി ഉപയോഗവും ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു' എന്നാണ്​ ആൽബിൻ പറയുന്നത്​.

ഇയാളുടെ അയൽവാസികൂടിയായ പുളിയാർമറ്റത്തിൽ സോജിയുടെതാണ്​ പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടം. കട തുറന്ന സോജി രാവിലെ 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം. തനിക്കു വരുന്ന വിവാഹാലോചനകൾ മുടക്കിയ വൈരാഗ്യമാണു കട തകർക്കാൻ കാരണമെന്നു ആൽബിൻ പൊലീസിനോട്​ പറഞ്ഞു. സംഭവത്തിന്​ ശേഷം ചെറുപുഴ പൊലീസ്​ ​സ്​റ്റേഷനിൽ കീഴടങ്ങിയ ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർന്ന്​14 ദിവ​സത്തേക്ക്​ റിമാൻഡ്​ ചെയ്​തു. എന്നാൽ, ആൽബി​െൻറ ആരോപണം വാസ്തവ വിരുദ്ധമാണെന്നു സോജി മാധ്യമങ്ങളോട്​ പറഞ്ഞു.Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherupuzhaAyyappanum Koshiyum
News Summary - young man demolished building as Ayyappan and Koshy
Next Story