മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
text_fieldsമലപ്പുറം: ദന്തൽ കോളേജ് വിദ്യാർഥിനി മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കൽകുന്ന് താമസിക്കുന്ന വിനീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീടിന്‍റെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതിനരികിൽ നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചു. തന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇതിൽ മറ്റു വിശദാംശങ്ങളൊന്നുമില്ല.
വിനീഷും അമ്മയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസികൾ വിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

