Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കൊച്ചി നഗരമധ്യത്തിൽ...

​കൊച്ചി നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി

text_fields
bookmark_border
7 dead, 20 hospitalised after consuming spurious liquor in Howrah
cancel
Listen to this Article

കൊച്ചി: നഗരമധ്യത്തിലെ തിരക്കിനിടയിൽ കഴുത്തറുത്ത്​ യുവാവ് ആത്മഹത്യ ചെയ്തു. കലൂര്‍ ദേശാഭിമാനി ജങ്​​ഷനിൽ തിങ്കളാഴ്ച വൈകീട്ട്​ അഞ്ചോടെയാണ്​ സംഭവം. ദേശാഭിമാനി ജങ്​​ഷന്​ സമീപം മാർക്കറ്റിനരികിലെ​ പെറ്റ്​ ഷോപ്പിന്​ മുന്നിലെ പോസ്റ്റിനടുത്ത്​ വന്നിരുന്ന യുവാവ്​ കത്തിയെടുത്ത്​ കൈയിൽ മുറിവുണ്ടാക്കുകയും കഴുത്ത്​ മുറിക്കുകയുമായിരുന്നു.

യുവാവ്​ കുഴഞ്ഞുവീഴുന്നത്​ കണ്ട്​ കടയിലുള്ളവരും ​ വഴിയാത്രക്കാരും ശ്രദ്ധിച്ച​പ്പോഴാണ് രക്തം വാർന്നൊഴുകുന്നത്​ ശ്രദ്ധയിൽപെട്ടത്​. ഉടനെ പൊലീസിനെ​ അറിയിച്ചു. തുടർന്ന്​ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്​ സ്വയം കഴുത്തറുക്കുന്നതും പരിക്കേൽപിക്കുന്നതും മനസ്സിലാകുന്നത്​. കഴുത്തറുത്തയുടൻ യുവാവ്​ മരിച്ചതായി വ്യാപാരികൾ പറഞ്ഞു.

പൊലീസെത്തി യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്​, മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക്​ മോർച്ചറിയിലേക്ക്​ മാറ്റി. യുവാവിനെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. ആത്​മഹത്യക്ക്​ പിന്നിലെ കാരണവും​ അന്വേഷിക്കുന്നുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi newsslitting throat
News Summary - Young man committed suicide by slitting his throat in Kochi
Next Story