യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
text_fieldsRepresentation Image
പറവൂർ: യുവാവ് വാക്കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് മരിച്ചു. പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധൻ-വത്സല ദമ്പതികളുടെ മകൻ അഭിലാഷാണ് (41) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെ അടുക്കളയിൽവെച്ചാണ് കഴുത്തറുത്തത്.
കുറച്ചുദിവസമായി അഭിലാഷ് വീട്ടുകാരോടും സുഹൃത്തുക്കളോടും കഴുത്തിൽ വേദനയുണ്ടെന്നും കല്ല് തൊണ്ടയിൽ കുടുങ്ങിയെന്നും പറയാറുണ്ടായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് ഉപയോഗിക്കുന്ന വാക്കത്തികൊണ്ടാണ് കഴുത്ത് മുറിച്ചത്. വാക്കത്തി എടുക്കുന്നതുകണ്ട് അച്ഛനെ വിളിക്കാൻ അമ്മ പുറത്തേക്കോടി.
കഴുത്തറുത്തശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങിയ അഭിലാഷ് റോഡിൽ വീണു. നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പറയപ്പെടുന്നു.
കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു.
സഹോദരങ്ങൾ: അജിലേഷ്, അനില, അനിൽകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

