സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി
text_fieldsഗൂഡല്ലൂർ: നാടൻ തോക്കിൽനിന്ന് നെഞ്ചിലേക്ക് സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി. ദേവർഷോല ചെറുമുള്ളി ഗ്രാമത്തിലെ മാണികല്ലാടി വേലായുധൻ ചെട്ടിയുടെ മകൻ കണ്ണദാസൻ (45) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സുഹൃത്തിന് ഫോൺ വിളിച്ച് താൻ ജീവനൊടുക്കാൻ പോവുകയാണെന്നു പറഞ്ഞതും വെടിയുതിർക്കുകയുമായിരുന്നു. ശബ്ദം കേട്ട സുഹൃത്ത് അയൽവാസികൾക്ക് വിവരം നൽകുകയായിരുന്നു. ഇവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കണ്ണദാസൻ രണ്ടു ദിവസമായി ഭാര്യ ശാരദയുമായി വഴക്കിലായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. സംഭവദിവസം ഭാര്യ പിണങ്ങിപ്പോയിരുന്നു. ദേവർഷോല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. നാടൻ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നോ എന്ന് ക്യൂബ്രാഞ്ച് പൊലീസ് അന്വേഷിക്കുന്നു. മക്കൾ: ശരണ്യ, സന്ധ്യ, ശരത്കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

