Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഹാ​ന​യെ...

അ​ഹാ​ന​യെ കാ​ണ​ണ​മെന്നാവ​ശ്യ​പ്പെ​ട്ട്​​ ന​ട​ൻ കൃ​ഷ്​​ണ​കു​മാ​റി​െ​ൻ​റ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ahana and krishnakumar
cancel
camera_alt

അഹാനയും കൃഷ്​ണകുമാറും

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​താ​രം കൃ​ഷ്ണ​കു​മാ​റി​െൻറ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. മ​ല​പ്പു​റം ഏ​റ​നാ​ട് പു​ളി​യ്ക്ക​ൽ കൊ​ണ്ടോ​ട്ടി മാ​യ​ക്ക​ര കെ.​സി.​ബി ഹൗ​സി​ൽ ഫ​സ​ലു​ൽ അ​ക്ബ​റി​നെ​യാ​ണ് (27) വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.30 നാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം ശാ​സ്​​ത​മം​ഗ​ലം മ​രു​തം​കു​ഴി ജ​ങ്​​ഷ​ന്​ സ​മീ​പ​മു​ള്ള കൃ​ഷ്ണ​കു​മാ​റി​െൻറ ഇ​രു​നി​ല​വീ​ടി​െൻറ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് വീ​ടി​െൻറ സി​റ്റൗ​ട്ടി​ലെ​ത്തി​യ യു​വാ​വ്​ സി​നി​മാ​ന​ടി​യാ​യ മ​ക​ൾ അ​ഹാ​ന​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​സ​മ​യ​ത്ത് പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളി​നെ മ​ക​ളെ കാ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കൃ​ഷ്​​ണ​കു​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യാ​ൾ ബ​ഹ​ളംെ​വ​ക്കു​ക​യും വീ​ടി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സെ​ത്തി​ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത്​ നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷം ഒാ​േ​ട്ടാ​യി​ലാ​ണ്​ ഇ​യാ​ൾ ന​ട​െൻറ വീ​ട്ടി​ലെ​ത്തി​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​തെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൃ​ഷ്​​ണ​കു​മാ​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്​​ട്രീ​യ​വൈ​രം അ​ല്ല​ കാ​ര​ണ​മെ​ന്നും ന​ടി​യോ​ടു​ള്ള ആ​രാ​ധ​ന കൊ​ണ്ടാ​ണ്​ യു​വാ​വ്​ എ​ത്തി​യ​തെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedahana krishnakumarkrishna kumar
Next Story