Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസം നടത്തിയ യുവാവിനെ കണ്ടെത്തി, കേസെടുത്തു

text_fields
bookmark_border
തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസം നടത്തിയ യുവാവിനെ കണ്ടെത്തി, കേസെടുത്തു
cancel

കൊച്ചി: ബൈക്കിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതി എന്ന യുവാവാണ് ബൈക്ക് ഓടിച്ചത്. ഇയാളുടെ പിതാവിന്‍റെ പേരിലുള്ളതാണ് ബൈക്ക്.

യുവാവിനെതിരെ എം.വി.ഡി കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ പഠിക്കുന്ന യുവാവിനോടും പിതാവിനോടും വ്യാഴാഴ്ച ആർ.ടി.ഒക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലാണ് സംഭവം നടന്നത്. വലിയ ശബ്ദത്തിലുള്ള സൈലൻസറിൽനിന്ന് തീനാളങ്ങൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. പിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാരൻ ദൃശ്യം പകർത്തിയതോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞതും കേസെടുക്കുന്നതിലേക്ക് നയിച്ചതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man booked for riding fire-breathing silencer
Next Story