Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരിയെ...

സഹോദരിയെ ശല്ല്യംചെയ്​തത്​ ചോദ്യംചെയ്​ത യുവാവ് മർദനമേറ്റ്​ മരിച്ചു 

text_fields
bookmark_border
സഹോദരിയെ ശല്ല്യംചെയ്​തത്​ ചോദ്യംചെയ്​ത യുവാവ് മർദനമേറ്റ്​ മരിച്ചു 
cancel

ഇ​രി​ങ്ങാ​ക്കു​ട: ഇ​ള​യ​ച്ഛ​​​െൻറ മ​ക​ളെ ശ​ല്ല്യം ചെ​യ്ത​ത്​ ചോ​ദ്യം ചെ​യ്ത യു​വാ​വ്​ മ​ർ​ദ​ന​മേ​റ്റ്​ മ​രി​ച്ചു. കൊ​രു​മ്പി​ശ്ശേ​രി പു​തു​ക്കാ​ട്ടി​ല്‍ വേ​ണു​ഗോ​പാ​ലി​​​െൻറ മ​ക​ന്‍ സു​ജി​ത്ത് വേ​ണു​ഗോ​പാ​ല്‍ (26) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട ്ആ​റു മ​ണി​യോ​ടെ​യാ​ണ്​ സ​ു​ജി​ത്തി​ന്​ മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട  ബ​സ്​​സ്‌​റ്റാ​ൻ​ഡ്​ ഓ​ട്ടോ​റി​ക്ഷ പേ​ട്ട​യി​ല്‍ വെ​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍ പ​ടി​യൂ​ര്‍ സ്വ​ദേ​ശി പ​ത്താ​യ​ക്കാ​ട്ടി​ല്‍ മി​ഥു​ന്‍ (32) ആ​ണ് മാ​ര​കാ​യു​ധം കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളും ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​രും  സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ര്‍ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​ജി​ത്തി​നെ ഏ​റേ നേ​രം ക​ഴി​ഞ്ഞാ​ണ്  താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു പോ​യ​ത്. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലെ വ​​െൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. ബു​ധ​നാ​ഴ്​​ച പു​ല​ര്‍ച്ച ഒ​രു മ​ണി​ക്ക് മ​രി​ച്ചു.

ഇ​ള​യ​ച്ഛ​​​െൻറ മ​ക​ളെ ശ​ല്ല്യം ചെ​യ്ത​ത്​ ചോ​ദ്യം​ ചെ​യ്​​ത​തി​ലെ  വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ​ന​ത്തി​നു​ള​ള കാ​ര​ണ​മെ​ന്ന് സു​ജി​ത്തി​​​െൻറ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​നു ശേ​ഷം പ്ര​തി പെ​രു​വ​ല്ലി പാ​ട​ത്തി​നു  ൃസ​മീ​പം വ​ച്ച് ഇ​ള​യ​ച്ഛ​നെ​യും മ​ക​ളേ​യും ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി  ൃത​ട​ഞ്ഞു നി​ര്‍ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. അ​തേ​സ​മ​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സി​നു ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫെ​മ​സ്​ വ​ർ​ഗീ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​വാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. 

സു​ജി​ത്തി​​​െൻറ മൃ​ത​ദേ​ഹം പോ​സ്​​റ്റു​േ​മാ​ര്‍ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. ര​ണ്ടു വ​ര്‍ഷം മു​മ്പ് വി​ദേ​ശ​ത്തു നി​ന്നു നാ​ട്ടി​ല്‍ എ​ത്തി​യ സു​ജി​ത്ത് കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ഇ​ൻ​റീ​രി​യ​ല്‍ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​മ്മ: അ​രു​ണ. സ​ഹോ​ദ​രി: സു​വ​ര്‍ണ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathCrime Newskerala newstrisurauto driverBeatmalayalam news
News Summary - Young man beaten to death at Trisur - Kerala news
Next Story