Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യം കിട്ടാത്തതിൽ പ്രകോപനം; യുവാവ് ബെവ്കോ ജീവനക്കാര​െൻറ തലക്കടിച്ചു

text_fields
bookmark_border
മദ്യം കിട്ടാത്തതിൽ പ്രകോപനം; യുവാവ് ബെവ്കോ ജീവനക്കാര​െൻറ തലക്കടിച്ചു
cancel

ചവറ (കൊല്ലം): മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്കോ ജീവനക്കാരനെ ബീയർ കുപ്പിവെച്ച് തലക്കടിച്ചു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിയായ നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. 

രാവിലെ മദ്യം വാങ്ങാനെത്തിയ ഇയാളുടെ കൈയിൽ ബുക് ചെയ്ത ടോക്കണോ മറ്റ് രേഖകളോ ഒന്നുമുണ്ടായിരുന്നില്ല. മദ്യം വേണമെന്ന് വാശിപിടിച്ച ഇയാളെ ജീവനക്കാരും മറ്റും ഇടപെട്ട് തിരിച്ചയച്ചു. ഉച്ചതിരിഞ്ഞ് വീണ്ടും മദ്യം ആവശ്യപ്പെട്ടെത്തിയ ഇയാൾ പ്രകോപിതനായി മദ്യശാലയിലേക്ക് ചാടിക്കയറുകയും അവിടെയുണ്ടായിരുന്ന ബീയർ കുപ്പി ഉപയോഗിച്ച് മഹേന്ദ്രൻ പിള്ളയുടെ തലക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പരിക്കേറ്റ മഹേന്ദ്രൻ പിള്ളയെ ഉടൻ ആശുപത്രിയിലെത്തിച്ചു. പ്രതിയെ നാട്ടുകാരും ജീവനക്കാരും പിടിച്ചുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man attacked for not getting liquor
Next Story