Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

70 ലക്ഷം രൂപ കുഴൽപണവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
70 ലക്ഷം രൂപ കുഴൽപണവുമായി യുവാവ് പിടിയില്‍
cancel
camera_alt

പി​ടി​യി​ലാ​യ ഫൈ​സ​ല്‍ അ​മീ​ന്‍ അ​ധി​കൃ​ത​ർ​ക്കൊ​പ്പം

പാറശ്ശാല: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് രേഖകളിലാതെ കടത്തിക്കൊണ്ടുവന്ന 70 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. മധുര ഈസ്റ്റ് 6 സ്ട്രീറ്റ് ഖായിദ് മില്ലത്ത് നഗറില്‍ 17/16ല്‍ ഫൈസല്‍ അമീന്‍ (39) ആണ് പിടിയിലായത്. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ അമരവിള ചെക്പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

രൂപ കൈമാറുന്നതിന് തമ്പാനൂര്‍ ബസ് സ്റ്റാൻഡില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നതിനെക്കുറിച്ച് അേന്വഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.യുവാവിനെയും പിടികൂടിയ പണവും നെയ്യാറ്റിന്‍കര പൊലീസിന് കൈമാറി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ സഹീര്‍ഷ, പ്രിവന്റിവ് ഓഫിസര്‍ റെജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested with Rs 70 lakh black money
Next Story