Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നരകിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു. കൊപ്രാപ്പുര ഭാഗത്തുള്ള വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍ രണ്ടര മാസമായി കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണ ശേഷമായിരുന്നു അറസ്റ്റ് . കുറത്തികാട് സി.ഐ എസ്. നിസാം, എസ്.ഐ സുനിമോന്‍, സി.പി.ഒമാരായ ടി.എസ്. നൗഷാദ്, സാദിഖ് ലബ്ബ, സന്തോഷ്, സ്വര്‍ണരേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

