പുതുവർഷ ആഘോഷത്തിനെത്തിച്ച മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
text_fieldsഷംസുദ്ദീൻ
മഞ്ചേരി: പുതുവർഷ ആഘോഷത്തിനായെത്തിച്ച മാരക ലഹരിമരുന്നുകളുമായി യുവാവിനെ മഞ്ചേരി എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനാണ് (41) പിടിയിലായത്. അരക്കിലോയോളം ഹഷീഷ് ഓയിലും അമ്പതിനായിരം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുകളുമായി മഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തു.
കാറിൽ മയക്കുമരുന്ന് വലിക്കാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളും ചില്ലറ വിൽപനക്കായി കരുതിയിരുന്ന ചെറിയ കുപ്പികളും കണ്ടെടുത്തു. ചെന്നൈ, ബംഗളൂരു, മൈസൂർ എന്നിവടങ്ങളിൽനിന്ന് മയക്കുമരുന്നെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഹഷീഷ് ഓയിലിന് കഞ്ചാവിനെക്കാൾ വീര്യം കൂടുതലായതിനാൽ ആവശ്യക്കാരേറെയാണെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയ ഹഷീഷ് ഓയിലിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരും.
പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എക്ക് വിപണിയിൽ ഗ്രാമിന് മൂവായിരത്തിലധികം വിലയുണ്ട്. മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ പി.ഇ. ഹംസ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. സതീഷ്, കെ.പി. സാജിദ്, അമിൻ അൽത്താഫ്, വനിത സിവിൽ എക്സൈസ് ഓഫിസറായ കെ.പി. ധന്യ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

