Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right40 കിലോ കഞ്ചാവുമായി...

40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
cannabis
cancel
camera_alt

ബാ​ല​രാ​മ​പു​രത്ത്​ പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് എ​ക്സൈ​സ്​ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു

ബാ​ല​രാ​മ​പു​രം: 40 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ്​ സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പൂ​വ​ച്ച​ൽ സ്വ​ദേ​ശി ഷൈ​ജു മാ​ലി​ക്കി​നെ (33) ആ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് കാ​റി​ൽ ക​ഞ്ചാ​വു​മാ​യി പോ​കു​മ്പോ​ൾ ബാ​ല​രാ​മ​പു​രം ജ​ങ്ഷ​ന് സ​മീ​പ​ത്താ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ എ​ക്സൈ​സ്​ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ് സം​ഘം അ​ന്ത​ർ സം​സ്​​ഥാ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എം.​ബി.​എ​ക്ക​ര​നാ​യ ഷൈ​ജു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പെ​ടെ വി​ൽ​ക്കു​ന്ന​തി​നാ​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ബാ​ല​രാ​മ​പു​ര​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. എ​ക്സൈ​സ്​ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ് സി.​ഐ ഷി​ബു, എ​ക്സൈ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഷാ​ഡോ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum newsCannabis
News Summary - Young man arrested with 40 kg cannabis
Next Story