Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളിമുറി ദൃശ്യങ്ങൾ...

കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; സഹോദരൻെറ സുഹൃത്ത്​ അറസ്​റ്റിൽ

text_fields
bookmark_border
panthalam-case
cancel
camera_alt???? ????

പന്തളം: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. കുളനട ഞെട്ടൂർ കാഞ്ഞിരമണ്ണിൽ വീട്ടിൽ സിനു രാജൻ (28) ആണ് അറസ്​റ്റിലായത്.

വാഹന വ്യാപാരിയായ സിനു 2018ൽ മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചതായി ജൂൺ മൂന്നിന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്​റ്റിലായത്. യുവതിയുടെ സഹോദരൻെറ സുഹൃത്താണ് പ്രതി. 

പലതവണ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചതായും പരാതിയിലുണ്ട്​. സംഭവം നടന്ന രണ്ടു വർഷത്തിനു ശേഷം നവമാധ്യമങ്ങളിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതോടെയാണ് യുവതി പൊലീസിൽ പരാതിനൽകിയത്. പന്തളം സി.ഐ ഇ.ടി. ബിജുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്​തത്. 

മൂന്നാഴ്​ച മുമ്പ്​ മഹാരാഷ്​ട്രയിൽ നിന്നെത്തിയ സിനു വീട്ടിൽ ക്വാറൻറീനിലായിരുന്നു. കോവിഡ്​ നെഗറ്റീവാണെന്ന പരിശോധനാഫലം വന്നതോടെയാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. അടൂർ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime Newsrape casekerala news
News Summary - young man arrested for rape case
Next Story