Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി​ പിടിയിലായതായി സൂചന

text_fields
bookmark_border
മൂന്നര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി​ പിടിയിലായതായി സൂചന
cancel

ഗാന്ധിനഗർ (കോട്ടയം): മൂന്നര വയസ്സുകാരിയെ 28കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ബുധനാഴ്​ച കോട്ടയം ഗാന്ധിനഗർ പൊലീസ് സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. പരാതിക്കാരിയും ഭർത്താവും അഞ്ച്​ മക്കളും വേലക്കാരിയും പ്രതിയുടെ വീടിന് സമീപമാണ്​ താമസം. അസുഖം കാരണം ഭർത്താവ് വിശ്രമത്തിലാണ്​. മറ്റ് നാല് കുട്ടികൾ വീട്ടിലില്ലായിരുന്നു. 

ബുധനാഴ്ച കുട്ടിയുടെ മാതാവ്​ വീട്ടിൽനിന്ന് പുറത്തുപോയിരുന്നു. ഉച്ചക്ക്​ ജോലിക്കാരി കുട്ടിയെ കുളിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഗൃഹനാഥൻ ഭക്ഷണം ആവശ്യപ്പെട്ടു. ഉടനെ കുട്ടിയെ ഹാളിൽ നിർത്തിയിട്ട് ഭക്ഷണം കൊടുക്കാൻ മുറിക്കുള്ളിൽ കയറി. 

ഭക്ഷണം കൊടുത്തശേഷം തിരികെ വരുമ്പോൾ, മൂന്നടി മാത്രം ഉയരമുള്ള പ്രതി കുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിക്കുന്നതായി കണ്ടു. വേലക്കാരിയെ കണ്ട ഉടൻ പ്രതി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് വീട്ടിലെത്തിയ വീട്ടമ്മ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയോടെ പ്രതിയെ പിടികൂടിയതായാണ്​ സൂചന.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man arrested for rape case
Next Story