യുവതിയെ പീഡിപ്പിച്ച കേസിൽ കളരി ചികിത്സാലയം നടത്തിപ്പുകാരൻ അറസ്റ്റിൽ
text_fieldsകറുകച്ചാൽ(കോട്ടയം): വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ ഹരികുമാർ കെ.സി (42) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാൾ കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
വാകത്താനം സ്റ്റേഷൻ എസ്.എച്ച്. അനിൽകുമാർ വി.വി, കറുകച്ചാല്‍ എസ്.ഐ അനുരാജ് എം.എച്ച്, അനിൽ.കെ, പ്രകാശ് ചന്ദ്രൻ, സി.പി.ഓ മാരായ ജെയ്മോൻ, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

