Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾക്കൂട്ടം കണ്ട് വിവരം തിരക്കിയയാളുടെ മൂക്കിന്‍റെ അസ്ഥി തകർത്തു; യുവാവ് പിടിയിൽ

text_fields
bookmark_border
ആൾക്കൂട്ടം കണ്ട് വിവരം തിരക്കിയയാളുടെ മൂക്കിന്‍റെ അസ്ഥി തകർത്തു; യുവാവ് പിടിയിൽ
cancel

കൊടുങ്ങല്ലൂർ: ആൾക്കൂട്ടം കണ്ട് വിവരം തിരക്കിയയാളുടെ മൂക്കിന്‍റെ അസ്ഥി തകർത്ത യുവാവ് അറസ്റ്റിറ്റിൽ. എറിയാട് കെവി.എച്ച് എസ്സിന് സമീപം റോഡിൽ ആൾക്കൂട്ടം കണ്ടതിനെ കുറിച്ച് അന്വേഷിച്ചയാളാണ് അക്രമത്തിനിരയായത്.

പ്രദേശവാസിയായ പാമ്പിനേഴഞ്ഞ് റിയാസി(33)നെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാറും, എസ്.ഐ കെ.എസ് സൂരജും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറിയാട് സ്വദേശി തെന്നാലിൽ വേണുഗോപാലാണ് ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് പോകും വഴി റോഡിൽ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് വിവരം തിരക്കിയ വേണുഗോപാലിനെ റിയാസ് ചില്ലു ഗ്ലാസ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

മൂക്കിന്‍റെ അസ്ഥി ഒടിഞ്ഞ വേണുഗോപാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സിവിൽ പൊലീസ് ഓഫീസർമാരായ ചഞ്ചൽ, സുനിൽകുമാർ, ശരത് ബാബു എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested for breaking nose bone
Next Story