കൊയിലാണ്ടി: അന്തർസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.
കഴിഞ്ഞ ദിവസം കൊൽക്കത്ത സ്വദേശിയായ നിപു പൈറയെ ആക്രമിച്ച് പണവും ആധാർ കാർഡും കവർച്ച നടത്തിയ കേസിലാണ് പുളിയഞ്ചേരി എരോത്തുതാഴ സുഗീഷിനെ (35) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
നിരീക്ഷണ കാമറ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. കൊല്ലം 17ാം മൈൽസിൽ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് നിപു പൈറ.
കൊയിലാണ്ടി സി.ഐ സി.കെ. സുഭാഷ് ബാബു, എസ്.ഐ കെ.കെ. രാജേഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജു വാണിയംകുളം, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽവെച്ച് പ്രതി പിടിയിലായത്.