Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും അറസ്റ്റിൽ
cancel

കൊച്ചി: ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ആലപ്പുഴ എരവുകാട് സ്വദേശി ഷുഹൈബ് (23), കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര (21) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. ഷുഹൈബ് മോഷണമടക്കം എട്ട് കേസുകളിൽ പ്രതിയാണ്. ഇരുവരും ചേർന്ന് എറണാകുളത്ത് നിരവധി ബൈക്കുകൾ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച പുലർച്ച എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ എറണാകുളം സെൻട്രൽ പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനത്തിന്‍റെ ചെയ്‌സ് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് കണ്ണൂർ മട്ടന്നൂർ ഭാഗത്തുനിന്ന് മോഷണം പോയ ബൈക്ക് ആണെന്ന് കണ്ടെത്തി.

കണ്ണൂർ പൊലീസുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ ഒരു യുവാവും യുവതിയുമാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man and woman arrested in bike theft case
Next Story