Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയിച്ച് വിവാഹം...

പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ പിതാവും സഹോദരനും ചേർന്ന് മർദിച്ചതായി പരാതി

text_fields
bookmark_border
young lady attacked
cancel

വൈ​ക്കം: അ​ന്യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ടു​വി​ട്ട യു​വ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചെ​മ്മ​ന​ത്തു​ക​ര പ​ട്ട​ര​പ്പ​റ​മ്പി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (25), ഭാ​ര്യ അ​തു​ല്യ (26), ഇ​വ​രു​ടെ ആ​റു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്, ശ​ങ്ക​ര​നാ​രാ​യ​ണ​െൻറ സു​ഹൃ​ത്ത് റി​ൻ​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​തു​ല്യ​യു​ടെ താ​ലി​മാ​ല​യും കു​ഞ്ഞി​െൻറ മാ​ല​യും മ​ർ​ദ​ന​ത്തി​നി​ട​യി​ൽ ബ​ന്ധു​ക്ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​താ​യും ദ​മ്പ​തി​ക​ൾ ആ​രോ​പി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ​തു മു​ത​ൽ ഇ​രു​വ​രെ​യും അ​തു​ല്യ​യു​ടെ ബ​ന്ധു​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​വ​രു​ക​യാ​ണ്.

വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ​ത്തി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ പ​ണി​ക്കു​പോ​കു​ന്ന​തും വ​രു​ന്ന​തു​മൊ​ക്കെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ നി​രീ​ക്ഷി​ച്ച​തോ​ടെ വാ​ട​ക​വീ​ട് ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രി​ട​ത്ത് താ​മ​സി​ക്കു​ക​യാ​ണ്. എം.​കോം വ​രെ പ​ഠി​ച്ച ത​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പി​താ​വും സ​ഹോ​ദ​ര​നും സ​ഹോ​ദ​ര​െൻറ മ​ക​നും പി​താ​വി​െൻറ സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം പ​ത്തോ​ളം പേ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നും അ​തു​ല്യ പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ കു​ഞ്ഞ​ട​ക്കം നാ​ലു​പേ​രും വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacklove
Next Story