യങ് കേരള ഇന്റേൺഷിപ്പ്
text_fieldsതിരുവനന്തപുരം: കായിക-യുവജന ക്ഷേമ വകുപ്പും കേരള യൂത്ത് ലീഡർഷിപ് അക്കാദമിയും സംഘടിപ്പിക്കുന്ന യങ് കേരള ഇന്റേൺഷിപ് പദ്ധതിയിൽ യുവാക്കൾക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽനിന്ന് ഒരാൾ വീതം 14 പേർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐ.എം.ജിയുടെ പൊതുനയം, ഗവേണൻസ്, ഭരണ നിർവഹണം, നേതൃപാടവം, മാനേജ്മെന്റ് എന്നിവയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ലഭ്യമാവും. 2022 ആഗസ്റ്റ് ഒന്നിന് 21നും 32നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ കേരളീയർക്ക് അപേക്ഷിക്കാം. കാലാവധി എട്ടു മാസം. സ്റ്റൈപ്പന്റ് പ്രതിമാസം 20,000 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി: 2022 ആഗസ്റ്റ് 06. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: www.reg.kyla.kerala.gov.in,www.klya.kerala.gov.in

