യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയില്‍; മരണകാരണം അപസ്മാരമെന്ന് നിഗമനം
text_fieldsതന്‍സിയ
പാലാഴി (കോഴിക്കോട്): കൂട്ടുകാരിക്കൊപ്പം താമസിക്കാൻ എത്തിയ യുവ ഡോക്ടർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി വയനാട് കണിയാമ്പറ്റ സ്വദേശി പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെയാണ് പാലാഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അപസ്മാരത്തിന് ചികിത്സയിലായിരുന്നു. ഇതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയയെ രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് തുറന്നപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഭർത്താവ്: പുത്തൻ വീട്ടിൽ ഫരീദ് (താമരശ്ശേരി). സഹോദരങ്ങൾ: ആസിഫ്, അൻസില.

