Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

text_fields
bookmark_border
Obit Krishna Chandran
cancel

അമ്പലപ്പുഴ: ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാര്‍ഡ് കുമാര നിവാസില്‍ മനോജ് കുമാര്‍- സജിത ദമ്പതികളുടെ ഏകമകന്‍ കൃഷ്ണചന്ദ്രന്‍ (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ പുന്നപ്ര പവര്‍ഹൗസ് ജംങ്ഷനിലായിരുന്നു അപകടം. അമ്പലപ്പുഴയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കൃഷ്ണചന്ദ്രന്‍. യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിരെവന്ന വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് കയറുകയായിരുന്നു.

ഗുരുതര പരിക്കേറ്റ കൃഷ്ണചന്ദ്രനെ നാട്ടുകാരും പുന്നപ്ര പൊലീസും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗമാണ് പിതാവ് മനോജ് കുമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young biker died after being hit by an out-of-control van
Next Story