സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാം; ബി.എഡ് വിദ്യാർഥിനികൾക്ക് ഇനി സാരി നിർബന്ധമല്ല
text_fieldsതിരുവനന്തപുരം: ബി.എഡ് വിദ്യാർഥിനികൾ അധ്യാപക പരിശീലനത്തിന് സാരി ധരിക്കണമെന്ന ട്രെയിനിങ് കോളജുകളുടെ വാശിക്ക് തടയിട്ട് സർക്കാർ. വിദ്യാർഥികൾക്ക് അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകുന്നതിന് അനുമതി നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
നേരത്തെ കോളജ് അധ്യാപികമാർക്ക് സാരി നിർബന്ധമാക്കുന്ന സ്ഥാപനങ്ങളുടെ നടപടിക്കെതിരെയും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.തൊഴിൽ ചെയ്യാൻ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ച് അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

