Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ ഓട്ടോസ്റ്റാൻഡിൽ...

ഈ ഓട്ടോസ്റ്റാൻഡിൽ പാട്ടു കേൾക്കാം, റീചാർജ് ചെയ്യാം

text_fields
bookmark_border
ചെ​റു​വ​ത്തൂ​ർ ഓ​ട്ടോ​സ്റ്റാ​ൻ​ഡിലെ തൊഴിലാളികൾ
cancel
camera_alt

ചെ​റു​വ​ത്തൂ​ർ ഓ​ട്ടോ​സ്റ്റാ​ൻ​ഡിലെ തൊഴിലാളികൾ

ചെ​റു​വ​ത്തൂ​ർ: പാ​ട്ടു കേ​ട്ട് വി​ശ്ര​മി​ക്കാം, വാ​ർ​ത്ത കേ​ട്ട് ലോ​ക​ത്തെ അ​റി​യാം... യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​മേ​കി ചെ​റു​വ​ത്തൂ​രി​ലെ ഹൈ​ടെക് ഓ​ട്ടോ​സ്റ്റാ​ൻഡ്. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്താ​ൽ ചെ​റു​വ​ത്തൂ​ർ ബ​സ്‍സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​സ്റ്റാ​ൻ​ഡാ​ണ് മി​നു​ങ്ങി​യ​ത്. ഉ​പ​ജീ​വ​നം തേ​ടു​ന്ന​തി​നി​ടെ സ്വ​രൂ​പി​ച്ച 18000 രൂ​പ ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് സോ​ളാ​ർ പാ​ന​ലു​ക​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചു. ഇ​വ രാ​ത്രി​യെ പ​ക​ൽ പോ​ലെ പ്ര​കാ​ശി​ത​മാ​ക്കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് മൊ​ബൈ​ൽ റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

സ്റ്റാ​ൻ​ഡി​ലെ 110 തൊ​ഴി​ലാ​ളി​ക​ൾ ഒ​രേ ​മ​ന​സ്സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഈ ​ഓ​ട്ടോ​സ്റ്റാ​ൻ​ഡ്​ ശ്ര​ദ്ധേ​യ​മാ​കാ​ൻ കാ​ര​ണം. വാ​ർ​ത്ത കേ​ൾ​ക്കാ​നും പാ​ട്ടു​ക​ൾ ആ​സ്വ​ദി​ക്കാ​നും ഇ​വി​ടെ സം​വി​ധാ​ന​മു​ണ്ട്. ഒ​പ്പം ത​ണ​ലേ​കു​ന്ന മാ​വും ഈ ​ഓ​ട്ടോ​ സ്റ്റാ​ൻ​ഡി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rechargemusicautostand
News Summary - You can listen to music and recharge at this autostand
Next Story