Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിൻെറ വാടകക്കരാർ ഹാജരാക്കിയാൽ റേഷൻ കാർഡ്

text_fields
bookmark_border
വീടിൻെറ വാടകക്കരാർ ഹാജരാക്കിയാൽ റേഷൻ കാർഡ്
cancel

തൃശൂർ: റേഷൻ കാർഡിന് അപേക്ഷിക്കുന്നവർ വാടകക്കരാർ ഹാജരാക്കിയാൽ കാർഡ് ലഭ്യമാകുമെന്ന്​ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ച​​ു. വാടക വീട്ടിൽ താമസിക്കുന്നവർ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ ഈ വീട്ടുനമ്പർ ഉപയോഗിച്ച് മറ്റൊരു കുടുംബം റേഷൻ കാർഡ് എടുത്തിട്ടുണ്ടെങ്കിൽ പുതിയ റേഷൻ കാർഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ.ടി. ടൈസൺ മാസ്​റ്റർ എം.എൽ.എ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് വാടകക്കരാറുണ്ടെങ്കിൽ റേഷൻ കാർഡ് ലഭിക്കുമെന്ന് മന്ത്രി അറിയിച്ചത്.

ഇതിനുപുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങൾക്ക് '00' എന്ന രീതിയിൽ വീട്ടുനമ്പർ നൽകുന്നത് പുനഃസ്ഥാപിക്കാനും തീരുമാനിച്ചു.

കൂടാതെ ഒരുവീട്ടിൽത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കിൽ അവർക്ക് പ്രത്യേകം റേഷൻ കാർഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫിസർമാർ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാർഡ് അനുവദിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - you can apply for ration card by submitting house rental agreement
Next Story