Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈകോടതിയിൽ ആത്മഹത്യ ശ്രമം; യുവാവ് കൈ ഞരമ്പ് മുറിച്ചു

text_fields
bookmark_border
ഹൈകോടതിയിൽ ആത്മഹത്യ ശ്രമം; യുവാവ് കൈ ഞരമ്പ് മുറിച്ചു
cancel

കൊച്ചി: ഹൈകോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. തൃശൂർ സ്വദേശിയായ യുവാവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്‍റെ നില ഗുരുതരമല്ല.

തൃശൂർ സ്വദേശിയായ യുവാവും നിയമവിദ്യാർഥിയായ യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കളാണ് കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ചത്. യുവാവിനൊപ്പം പോകാൻ താത്പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് താത്പര്യമില്ല എന്ന് മറുപടി പറഞ്ഞതാണ് ആത്മഹത്യാശ്രമത്തിന് പ്രേരണയായത്.

മറുപടി കേട്ട യുവാവ് തന്‍റെ പക്കൽ യുവതിയുടെ വസ്ത്രങ്ങളുൾപ്പെടെയുണ്ടെന്നും അത് തിരികെയേൽപ്പിക്കാമെന്നും ചൂണ്ടിക്കാട്ടി ചേമ്പറിന് പുറത്തിറങ്ങിയ ശേഷം കൈഞരമ്പ് മുറിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ചാണ് ഞരമ്പ് മുറിക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yong man attempted to commit suicide in the premises of highcourt
Next Story