യോഗി ആദിത്യനാഥ് പെങ്കടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കളും
text_fieldsകാസർകോട്: ഡിസംബർ 16ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ് പര ിപാടിയുടെ സംഘാടക സമിതിയിൽ ലീഗ്-കോണ്‍ഗ്രസ് നേതാക്കളും. ബദിയടുക്ക പഞ്ചായത്ത‌് പ്രസിഡന്‍റ് കൃഷ‌്ണഭട്ടും കുമ്പള പഞ്ചായത്ത‌് പ്രസിഡന്‍റ് പുണ്ടരീകാക്ഷയുമാണ‌് സംഘാടക സമിതി വൈസ‌് ചെയർമാന്മാരായി പ്രവർത്തിക്കുന്നത‌്. ഹിന്ദു സമാജോത്സവ‌് സംഘാടക സമിതി പ്രസിഡന്‍റ് കെ. ശശിധരയാണ‌് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത‌്.
തീവ്രഹിന്ദ ുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളർച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി. പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്‍റെയും ദളിത് ലീഗിന്‍റെയും നേതാക്കളായ കൃഷ്ണഭട്ടും പുണ്ടരികാക്ഷയും പ്രവര്‍ത്തിക്കുന്നത്. കക്ഷി രാഷ‌്ട്രീയത്തിനതീതമായി എല്ലാവരും ഹിന്ദു സമാജോത്സവത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ‌് സംഘാടകരുടെ അവകാശവാദം. എന്നാൽ, ഇതിലെ പ്രാസംഗീകരെല്ലാം സംഘപരിവാറുമായി ബന്ധപ്പെട്ടവരാണ‌്.
മംഗളൂരു ആർ.എസ‌്.എസ‌് വിഭാഗ‌് കാര്യവാഹ‌് സീതാരാമ, ചിന്മയ മിഷൻ കേരള മേധാവി വിവിക്താനന്ദ സരസ്വതി, കണ്ണൂർ അമൃതാനന്ദമയി മഠത്തിലെ അമൃത കൃപാനന്ദപുരി എന്നിവർ സംസാരിക്കുന്നുണ്ട‌്. ഇതിൽ സംഘപരിവാറിന‌് പുറത്തുള്ളവർ ആരുമില്ല. ഇതിന്‍റെ സംഘാടകരായാണ‌് യു.ഡി.എഫ‌് പഞ്ചായത്ത‌് പ്രസിഡന്‍റുമാർ പങ്കെടുക്കുന്നത‌്.
കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. എന്നാൽ, കൃഷ‌്ണഭട്ടിനെതിരെ നടപടിയെടുക്കാൻ അന്ന് കോൺഗ്രസ‌് തയാറായില്ല. ഹിന്ദുക്കൾ സംഘടിപ്പിക്കുന്ന പരിപാടിയുടെ അധ്യക്ഷനായതിൽ അപകാതയില്ലെന്നായിരുന്നു കൃഷ‌്ണഭട്ടിന്‍റെ അന്നത്തെ പ്രതികരണം.
അതേസമയം, പരിപാടിക്ക് ക്ഷണിക്കാൻ സംഘാടകർ വന്നിരുന്നു. ലീഗ് പ്രവർത്തകനായ എനിക്ക് സംഘ്പരിവാർ പരിപാടിക്ക് പോകാൻ കഴിയില്ലെന്ന് പുണ്ഡരീകാക്ഷ ‘മാധ്യമ’ത്തോട് പറഞ്ഞു. സമ്മതമില്ലാതെയാണ് എെൻറ പേര് സംഘാടക സമിതിയിൽ ചേർത്തതെന്നും പരിപാടിക്ക് പോകാൻ ഉേദ്ദശിക്കുന്നില്ലെന്നും കൃഷ്ണഭട്ടും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
