ജനരക്ഷയാത്രയിൽ പങ്കെടുക്കാനായി യോഗി ആദിത്യനാഥ് ഇന്ന് കണ്ണൂരിൽ
text_fieldsകണ്ണൂര്‍ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് കേരളത്തിലെത്തുന്നത്. വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വരവിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ പയ്യന്നൂരിൽ നിന്നും ആരംഭിച്ച യാത്ര ഇന്നും കണ്ണൂര്‍ ജില്ലയിലാണ് യാത്ര ഇന്നും പര്യടനം നടത്തുക. തളിപ്പറമ്പിനടുത്തുള്ള കീച്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കണ്ണൂര്‍ ടൗണില്‍ സമാപിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും.
പയ്യന്നൂരില്‍ ഇന്നലെ ഉച്ചക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രാനായകന് കുമ്മനം രാജശേഖരന് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ‘എല്ലാവര്ക്കും ജീവിക്കണം, ജിഹാദിചുവപ്പ് ഭീകരതയ്ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
